'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ഇന്ന് സെമിനാര്‍; തത്സമയ സംപ്രേക്ഷണം യൂട്യൂബില്‍

 
09999

ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ആലുവയിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയും സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫിയും ചേര്‍ന്ന് ഒരുക്കുന്ന സെമിനാര്‍ ഇന്ന്. കാര്‍മ്മല്‍ ഗിരി സെമിനാരിയില്‍ നടക്കുന്ന സെമിനാറില്‍ ചാക്രിക ലേഖനത്തിന്റെ തത്ത്വശാസ്ത്ര വശങ്ങളെ കുറിച്ച് സെമിനാരി പ്രൊഫസറായ ഫാ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കലും ദൈവശാസ്ത്ര വശങ്ങളെ കുറിച്ച് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തിലും ക്ലാസുകള്‍ നയിക്കും.

ഇന്നു രാവിലെ 9 മുതല്‍ ഉച്ചയ്ക്കു 12.30 വരെയാണ് സെമിനാര്‍. ക്ലാസില്‍ എഴുനൂറിലധികം സെമിനാരി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് വേണ്ടി തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെയും ലഭ്യമാക്കുന്നുണ്ട്.
 

Tags

Share this story

From Around the Web