സ്വാശ്രയ സംഘം തീക്കോയി സോൺ വാർഷികം നടത്തി

 
08

തീക്കോയി:പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം തീക്കോയി സെൻ്റ് മേരീസ് പാരിഷ് ഹാളിൽ വച്ച് നടത്തി. സോൺ ഡയറക്ടർ ഫാ.ജേക്കബ് കരിനാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പള്ളിൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോമി കുറ്റിയാനിയിൽ ആമുഖപ്രഭാഷണം നടത്തി.സോൺ കോർഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

തീക്കോയി ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോർജ് വെട്ടുകല്ലേൽ മുഖ്യപ്രഭാഷണം നടത്തി. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അസിസ്റ്റൻ്റ് ഡയറക്ടർ ഫാമാത്യു പുളിക്കപ്പറമ്പിൽ, വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം തുടങ്ങിയവർ പ്രസംഗിച്ചു.

വാർഷിക സമ്മേളനത്തിനു മുന്നോടിയായി "പ്രകൃതി ജീവിതവും ആരോഗ്യവും" എന്ന വിഷയത്തെക്കുറിച്ച് ഫാ. സൈജു തുരുത്തിയിൽ സെമിനാർ നയിച്ചു. 2025 -2026 പ്രവർത്തന വർഷത്തിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് യഥാക്രമം വെള്ളികുളം ,തീക്കോയി ഇടവകകൾ കരസ്ഥമാക്കി.

മികച്ച പുരുഷ സ്വാശ്രയ സംഘ ഗ്രൂപ്പായി മാവടി ഇടവകയിലെ എവർഗ്രീൻ ഗ്രൂപ്പും മികച്ച വനിതാ ഗ്രൂപ്പായി തീക്കോയി ഇടവകയിലെ അമലാ എസ്. എച്ച്. ഗ്രൂപ്പും തെരഞ്ഞെടുക്കപ്പെട്ടു. ഫാ.ജോസഫ് വാട്ടപ്പള്ളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു .

ലക്കി സ്റ്റാർ ഓഫ് ദി ഇയർ  ആയി തീക്കോയി സ്വാശ്രയ സംഘാംഗമായ മേഴ്സി മൂന്നാന പള്ളിൽ തെരഞ്ഞെടുക്കപ്പെട്ടു. ആനിയമ്മ മാത്യു അമ്പാട്ട്, ജെയിംസ് പെരിയപ്പുറം, സിന്ധു രാജു,മേഴ്സി ബെന്നി, റീനാ റെജി വയലിൽ, ജെസ്സി ഷാജി ഇഞ്ചയിൽ, ഷൈനി ബേബി നടുവത്തേട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags

Share this story

From Around the Web