രണ്ടാംഘട്ട വോട്ടെടുപ്പ് ; 6 ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ കർശന നിരീക്ഷണത്തിൽ

 
Vote


18274 പോളിങ് സ്റ്റേഷനുകളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 2055 എണ്ണം കര്‍ശന നിരീക്ഷണത്തില്‍.

അധിക പൊലീസ് സുരക്ഷയും, വെബ്കാസ്റ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

തൃശ്ശൂര്‍ 81, പാലക്കാട് 180, മലപ്പുറം 295, കോഴിക്കോട് 166, വയനാട് 189, കണ്ണൂര്‍ 1025 എന്നിവയാണ് പ്രശ്‌നബാധിത ബൂത്തുകളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.


ഈ ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മേല്‍നോട്ടത്തിലായിരിക്കും. 

അതോടൊപ്പം അതത് ജില്ലകളിലെ കളക്ടറേറ്റുകളില്‍ കണ്‍ട്രോള്‍ റൂമുകളില്‍ സജ്ജീകരിച്ചിട്ടുള്ള ലൈവ് വെബ്കാസ്റ്റിങിലൂടെയും നിരീക്ഷണം നടത്തും. 

സിറ്റി പെലീസ് കമ്മീഷണറുടെയും, ജില്ലാ പെലീസ് മേധാവികളുടെയും നേതൃത്വത്തിലായിരിക്കും നിരീക്ഷണം നടത്തുക. 

ബൂത്തിനുള്ളില്‍ അതിക്രമിച്ചു കടക്കല്‍, കൂട്ടംകൂടി നിന്ന് വോട്ടെടുപ്പിന് തടസ്സമാകല്‍ എന്നിവയുണ്ടായാല്‍ കര്‍ശന നടപടികളുണ്ടാകും. അസ്വാഭാവികമായി എന്തുണ്ടായാലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് 2 കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസ്, എൈക്‌സൈസ്, ബി എസ് എന്‍ എല്‍,ഐ കെ എം, കെല്‍ട്രോണ്‍, മോട്ടോര്‍ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്ദ്യോ?ഗസ്തരും നിരീക്ഷണം നടത്തും.

Tags

Share this story

From Around the Web