കോട്ടയം സയന്‍സ് സിറ്റി യുടെ രണ്ടാം ഘട്ടം, പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രനുമതിക്കായി സമര്‍പ്പിക്കും : ജോസ് കെ മാണി എംപി

 
jose

കോട്ടയം  : കോട്ടയം സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ട പദ്ധതികള്‍ക്കായി 35  കോടിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുവാന്‍ തീരുമാനമായതായി ജോസ് കെ മാണി എംപി. ഇതുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം  ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജോസ് കെ.മാണിയുടെ സാനിധ്യത്തില്‍ സയന്‍സ് സിറ്റിയില്‍ ചേര്‍ന്നു. 

നൂതനമായ  വിവിധ പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. നിലവിലുള്ള മൂന്ന് സയന്‍സ് ഗാലറികള്‍ക്കു പുറമെ അത്യാധുനികമായ  ഏഴു ഗാലറികള്‍ കൂടി രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. 

യോഗത്തില്‍ കെ.എസ് .എസ്.ടി എം ഡയറക്ടര്‍,  സെന്റര്‍ ഫോര്‍ മാനേജ്മന്റ് ഡെവലപ്‌മെന്റ്  പ്രതിനിധികള്‍, സയന്‍സ് സിറ്റി കോട്ടയം അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

കോട്ടയം സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ സെന്റര്‍ ഫോര്‍ മാനേജ്മന്റ് ഡെവലപ്‌മെന്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലുമായി നിരവധി തവണ ചര്‍ച്ച  നടത്തിയതിന്റെ അടിസ്ഥാനത്തില്‍  നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍  കഴിഞ്ഞ ബഡ്ജറ്റില്‍  30 കോടി ലഭ്യമാക്കിയിട്ടുടെന്നും അതില്‍ 12 കോടിയുടെ പദ്ധതികള്‍ പാസ്സാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി എം പി അറിയിച്ചു.

Tags

Share this story

From Around the Web