രാഹുലിനെതിരായ രണ്ടാമത്തെ കേസ്: മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ
രാഹുലിനെതിരായ രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും.
അപ്പീൽ പോകുന്നതിന് സർക്കാർ തീരുമാനിച്ചു. ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നാളെ രാവിലെ 11 മണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ചതിൽ കുറ്റബോധമില്ലെന്നും, താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും, ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
സ്റ്റേഷൻ ജാമ്യം ലഭിക്കേണ്ട കേസിനാണ് 11 ദിവസമായി ജയിലിൽ കഴിയുന്നതെന്നും രാഹുൽ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു രാഹുൽ ഈശ്വര്‍ പ്രതികരിച്ചത്.