തിരുവനന്തപുരത്തും കൊല്ലത്തും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പന്ത്രണ്ടാംദിനവും തിരച്ചില്‍. തിരച്ചില്‍ നിര്‍ത്തിവയ്ക്കില്ലെന്ന് സര്‍ക്കാര്‍

 
gowdam krishana


തിരുവനന്തപുരത്തും കൊല്ലത്തും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പന്ത്രണ്ടാംദിനവും തിരച്ചില്‍. തിരച്ചില്‍ നിര്‍ത്തിവയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ഗഫൂര്‍ സന്ദര്‍ശിച്ചു.


പന്ത്രണ്ട് ദിവസമായിട്ടും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. കൊല്ലം നീണ്ടകരയില്‍ കാണാതായ പുത്തന്‍തുറ സ്വദേശി ഗൗതം കൃഷ്ണന് വേണ്ടി രാവിലെ തിരച്ചില്‍ ആരംഭിച്ചു. 

ഇന്ന് കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ചേര്‍ന്നാണ് വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. ഗൗതമിന്റെ കുടുംബത്തെ ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ സന്ദര്‍ശിച്ചു.


മുതലപ്പൊഴിയില്‍ നിന്ന് കാണാതായ ഷിജിനായി നേവിയുടെ ഐഎന്‍എസ് കല്‍പ്പേനിയുടെ നേതൃത്വത്തിലാണ് പരിശോധന. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ സോണാര്‍ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. 

വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളും തിരച്ചിലിന്റെ ഭാഗമാണ്.

 ഇതിനിടെ, കൊല്ലത്ത് കായലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളി, പാറശ്ശാല സ്വദേശി കിരണിന്റെ മൃതദേഹം കണ്ടെത്തി.

Tags

Share this story

From Around the Web