മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം; കായിക അധ്യാപകന് ക്രൂരമര്‍ദനം, യാതൊരു കാരണവുമില്ലാതെയാണ് കാറിലെത്തിയ സംഘം യാത്രക്കാരെ ആക്രമിച്ചത്

 
Crime


മലപ്പുറം: മലപ്പുറത്ത് രാത്രിയില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. കാറിലെത്തിയ സംഘമാണ് യാത്രക്കാരെ മര്‍ദിച്ചതെന്നാണ് പരാതി. മേല്‍മുറിമൈലാടി റോഡില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ആക്രമണത്തില്‍ അരിമ്പ്ര സ്വദേശിയും കായിക അധ്യാപകനുമായ ജാബിറിന് പരിക്കേറ്റു. മറ്റ് രണ്ട് ബൈക്ക് യാത്രക്കാരെയും സംഘം മര്‍ദിച്ചതായാണ് വിവരം.

യാതൊരു കാരണവുമില്ലാതെയാണ് കാറിലെത്തിയ സംഘം യാത്രക്കാരെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web