കോഴിക്കോട് ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; മകൾക്ക് ഗുരുതര പരിക്ക്
Aug 22, 2026, 08:10 IST
കോഴിക്കോട്: പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വള എടക്കോത്ത് മീത്തൽ രാഘവനാ(51)ണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പോലീസ് പിടികൂടി.
ഇന്നലെ രാത്രി 10നാണ് അപകടമുണ്ടായത്. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം.