കാറിടിച്ച് സ്കൂട്ടർ യാത്രികൻ്റെ മരണം: ജഡ്ജിയുടെ മകനെ ജാമ്യത്തിൽ വിട്ടയച്ചു
Oct 25, 2026, 19:23 IST
കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ, കാർ ഓടിച്ചിരുന്ന അഡീഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത ശേഷമാണ് ഉച്ചയ്ക്ക് ഒന്നരയോടെ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയച്ചത്.
ഞായറാഴ്ച പുലർച്ചെ തട്ടുകടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണനാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ബെൻസ് കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു