സ്‌കൂള്‍ കായികമേള: ഒരുക്കങ്ങള്‍ നന്നായി മുന്നോട്ടു പോകുന്നതായി വി ശിവന്‍കുട്ടി.കപ്പ് തലസ്ഥാനത്തെത്തി. സ്വീകരിച്ച് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സ്‌കൂള്‍ കായികമേളക്ക് തലസ്ഥാനത്ത് തിരിതെളിയാന്‍ ഇനി രണ്ട് നാള്‍ മാത്രം. ഒരുക്കങ്ങള്‍ നന്നായി മുന്നോട്ടു പോകുന്നതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മഴയാണ് തടസമായി നില്‍ക്കുന്നുണ്ടെങ്കിലും അത് നേരിടാന്‍ പ്ലാന്‍ ബി തയ്യാറാക്കിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയം സന്ദര്‍ശിക്കവേ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഒരുക്കങ്ങള്‍ നന്നായി മുന്നോട്ടു പോകുന്നു. സ്വര്‍ണക്കപ്പ് നാളെ പട്ടം സ്‌കൂളില്‍ നിന്ന് ഘോഷയാത്രയായി നഗരത്തിലേക്ക് പ്രവേശിക്കും.
മത്സരങ്ങള്‍ക്ക് മഴയാണ് തടസമായി നില്‍ക്കുന്നത്. എങ്കിലും ബദല്‍ സംവിധാനം നടപ്പിലാക്കുന്നുണ്ട്. ചെളി പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള സംവിധാനം നോക്കുന്നുണ്ട്. പ്ലാറ്റ്‌ഫോം അടിക്കാനുള്ള ക്രമീകരണം ഒരുക്കുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം, 67- മത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വിജയികള്‍ക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി തിരുവനന്തപുരം ജില്ലയില്‍ എത്തി.
തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയായ തട്ടത്തുമലയില്‍ ആണ് സ്വീകരണം ഒരുക്കിയത്. സ്വര്‍ണ കപ്പ് തട്ടത്തുമല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി ജി ആര്‍ അനില്‍ സ്വീകരിച്ചു.
വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായതായും മികവിന്റെ കേന്ദ്രമായി പൊതുവിദ്യാഭ്യാസ മേഖലയെ മാറ്റാന്‍ സര്‍ക്കാറിന് കഴിഞ്ഞതായും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ട്രോഫി നാളെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പര്യടനം പൂര്‍ത്തിയാക്കി, 21 ഓടെ പ്രധാന വേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിക്കും.