വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി എംവിഡി, നടപടി എടുത്തേക്കും
തൃശൂര്‍: വടക്കാഞ്ചേരിയില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്. വടക്കാഞ്ചേരി കുന്നംകുളം റൂട്ടില്‍ ഓടുന്ന മെജോമോന്‍ ബസ്സിലെ കണ്ടക്ടറെയാണ് വിളിച്ചുവരുത്തിയത്.
ഇയാള്‍ക്കെതിരെ നാളെ നടപടി ഉണ്ടായേക്കും. ഇയാളുടെ ലൈസന്‍സ് അടക്കം സസ്പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. കണ്ടക്ടര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും നീക്കമുണ്ട്.
ബേസില്‍ കയറ്റാതിരുന്ന കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥികളില്‍ ഒരാള്‍ അപേക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ വടക്കാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അഭിജിത്ത് ഗുരുവായൂരിനെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. മോട്ടോര്‍ വാഹനവകുപ്പും ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു.
വടക്കാഞ്ചേരി ക്ലേ ലിയാസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. തന്നെ കയറ്റാതിരുന്ന ബസ് കണ്ടക്ടര്‍ റോഡ് ദേഷ്യം ഒന്നുമില്ലെന്നും ബസ്സുകാര്‍ക്കെതിരെ നടപടി ഒന്നും എടുക്കരുതെന്നുമാണ് ബസ്സില്‍ കയറ്റാതിരുന്ന പത്താം ക്ലാസുകാരന്‍ പ്രതികരിച്ചത്.