സംസ്ഥാനത്ത് സ്‌കൂള്‍ ബസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവര്‍മാര്‍ പിടിയില്‍, ഇന്ന് 5 മണി മുതല്‍ 8 മണി വരെ നടപ്പാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 21 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയിലായി. ഒക്ടോബര്‍ 30 വെള്ളിയാഴ്ച രാവിലെ 5 മണി മുതല്‍ 8 മണി വരെ നടപ്പാക്കിയ ഈ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാനത്തൊട്ടാകെ 4,504 സ്‌കൂള്‍ ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ കോട്ടയം ജില്ലയില്‍ മൂന്നും കണ്ണൂരില്‍ രണ്ടും തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള കര്‍ശന പരിശോധനകള്‍ തുടരുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്‍ അറിയിച്ചു