കാട്ടാനയെക്കണ്ട് ഭയന്നോടി; മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളിയായ യുവതിക്ക് വീണ് പരിക്ക്

 
556

മുണ്ടക്കയം: കാട്ടാനയെക്കണ്ട് ഭയന്നോടിയ എസ്റ്റേറ്റ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. മതമ്പ മഠത്തികുറ്റിയിൽ രജി അനിയനാ(44)ണ് പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെന്നാപ്പാറ ബി. ഡിവിഷനിൽ ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം നടന്നു പോകുന്നതിനിടെ റോഡിന്‍റെ വശത്ത് 100 മീറ്റർ അകലെയായി കാട്ടാനക്കൂട്ടത്തെ കാണുകയായിരുന്നു.

ഇരുവരും ഓടി രക്ഷപ്പെടുന്നതിനിടെ വീണ് രജിയുടെ മൂക്കിനും കൈയിലും പരിക്കേറ്റു. ഉടൻ ആർ.ആർ.ടി. സംഘം എത്തി നടപടികൾ സ്വീകരിച്ചു.

Tags

Share this story

From Around the Web