സന്തോഷ് കരുമാത്രയ്ക്കും ജേക്കബ് പൈനാടത്തിനും സീറോ മലബാര്‍ സഭാതാരം അവാര്‍ഡ്

 
santhosha



കൊച്ചി: സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളില്‍ വിലയേറിയ സംഭാവനകള്‍ നല്‍കുന്ന അല്‍മായര്‍ക്ക് സീറോമലബാര്‍ മെത്രാന്‍ സിനഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന സഭാതാരം അവാര്‍ഡ് പ്രഖ്യാപിച്ചു. 

തൃശൂര്‍ അതിരൂപതാംഗവും ഷെക്കെയ്‌ന ചാനല്‍ സ്ഥാപകനുമായ സന്തോഷ് കരുമാത്രയ്ക്കും എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ജേക്കബ് പൈനാടത്തിനുമാണ് സഭാതാരം അവാര്‍ഡ്.

സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള നാമനിര്‍ദേശങ്ങള്‍ ഇത്തരം അവാര്‍ഡുകള്‍ നല്കുന്നതിനായുള്ള സിനഡല്‍ കമ്മിറ്റി പഠിക്കുകയും മെത്രാന്‍ സിനഡില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

. ഓഗസ്റ്റ് 17നു കാക്കനാട് മൗണ്ട് സെന്റ്‌റ് തോമസില്‍ ആരംഭിച്ച സീറോ മലബാര്‍ സഭയുടെ മുപ്പത്തിനാലാമതു മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനമാണ് ഇരുവരെയും ഈ അവാര്‍ഡിന് അര്‍ഹരായി കണ്ടെത്തിയത്. 

2027 ജൂലൈ മൂന്നിനു സഭാകേന്ദ്രത്തില്‍ നടക്കുന്ന ദുക്‌റാന-സഭാദിനാഘോഷങ്ങളില്‍ അവാര്‍ഡ് നല്‍കും.

Tags

Share this story

From Around the Web