സാന്റാ ഹാര്‍മണി 2025 ലഹരി മുക്ത തിരുവല്ല ലോഗോ പ്രകാശനം ബിലീവേഴ്‌സ് ആശുപത്രിയില്‍ നടന്നു
തിരുവല്ല : തിരുവല്ലയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ലാ പൗരാവലിയും പ്രമുഖ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസംഘടനകളും മതസ്ഥാപനങ്ങളും സ്‌പോട്ട് ക്ലബ്ബുകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നഗരത്തിലെ ക്രിസ്മസ് കൂട്ടായ്മയായ സാന്റാ ഹാര്‍മണിയുടെ ഭാഗമായി നടക്കുന്ന ലഹരി മുക്ത തിരുവല്ലയുടെ ലോഗോ പ്രകാശനം ബിലീവേഴ്‌സ് ആശുപത്രിയില്‍ നടന്നു.
കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളില്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി.ഇ. ഒ യുമായ പ്രൊഫ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര അധ്യക്ഷനായിരുന്നു. കെ സി സി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പ്രകാശ് പി തോമസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശം നല്‍കി.
തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ സാന്റാ ഹാര്‍മണി സംഘാടക സമിതി ചെയര്‍മാന്‍ ആര്‍ ജയകുമാര്‍, വൈസ് ചെയര്‍മാന്‍ എം സലിം, ബിലീവേഴ്‌സ് ആശുപത്രി അസോ ഡയറക്ടര്‍ സണ്ണി കുരുവിള എന്നിവര്‍ സംസാരിച്ചു.
10000 ത്തില്‍ അധികം സാന്റാകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന സാന്റാ ഹാര്‍മണി 2025 ഡിസംബര്‍ 19 ന് വൈകിട്ട് 3.30ന് രാമന്‍ചിറ ബൈപ്പാസില്‍ നിന്നും ആരംഭിക്കും.
ലഹരിയുടെ വ്യാപനം തടയാനും ആരോഗ്യകരമായ ജീവിതശൈലി പ്രചരിപ്പിക്കുവാനുമായി ലഹരിമുക്ത തിരുവല്ല എന്ന വിഷയമാണ് സാന്റാ ഹാര്‍മണി 2025 ന്റെ ആശയമായി തിരഞ്ഞെടുത്തിരിക്കുന്നത്.