1000 വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്സി പരിശീലനത്തിനായി സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് സഞ്ജു സാംസണ്‍

 
SANJU


തിരുവനന്തപുരംന്മ 1000 വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്സി പരിശീലനത്തിനായി സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ലീഡ് ഐഎഎസ് അക്കാദമിയുമായി ചേര്‍ന്ന് സഞ്ജു സാംസണ്‍ ഫൗണ്ടേഷനാണു പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികളുടെ സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ക്കു പിന്തുണ നല്‍കുകയാണ് ലക്ഷ്യം.

സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണന ലഭിക്കും. ലീഡ് ഇന്ത്യ സമ്മിറ്റ് വേദിയിലാണ് ഈ ചരിത്രപ്രഖ്യാപനം നടന്നത്. സാധാരണക്കാരായ കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കായിക താരങ്ങള്‍ക്ക് പുറമെ മറ്റ് മേഖലയിലുള്ള കുട്ടികള്‍ക്കും കൈത്താങ്ങാകുന്ന സഞ്ജുവിന്റെ ഇടപെടലിന് വലിയ അഭിനന്ദനമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Tags

Share this story

From Around the Web