ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍: ഛത്തീസ്ഗഡില്‍ ബന്ദിന് ആഹ്വാനം
ഛത്തീസ്ഗഡ്: ക്രിസ്തുമസ് ആഘോഷങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍.
ഇന്ന് ഛത്തീസ്ഗഡില്‍ സംഘപരിവാര്‍ സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ ബന്ദ് ഒഴിവാക്കണമെന്ന ആവശ്യങ്ങള്‍ തള്ളിയാണ് ഇന്ന് ബന്ദ് നടക്കുന്നത്.
കഴിഞ്ഞ ദിവസം യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഇന്നത്തെ ബന്ദ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു.
ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യം ഉറപ്പാക്കണം, ക്രൈസ്തവ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത് നല്‍കിയത്.
അതേസമയം, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ആക്രമണം തന്നെയാണ് ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ നടക്കുന്നത്.
കഴിഞ്ഞ ദിവസം ദില്ലിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. മധ്യപ്രദേശ് ജബല്‍പൂരില്‍ ആഘോഷത്തില്‍ പങ്കെടുത്ത കാഴ്ച പരിമിതിയുള്ള സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡന്റ് ശാരീരികമായി ആക്രമിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതിനിടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തന്റെ വസതിയില്‍ മതമേലധ്യക്ഷന്മാര്‍ക്ക് വിരുന്ന് നല്‍കി.