സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് അന്തരിച്ചു
Jun 14, 2026, 12:37 IST
പാലക്കാട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സമൂഹമാധ്യമങ്ങളിലൂടെ എംഎല്‍എ വിവരം പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛന്‍ എം വി ഗോവിന്ദവാര്യര്‍ ഞങ്ങളെ വിട്ട് പോയെന്ന് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.