സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷം

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ നസ്രാണി കുടുംബങ്ങള്‍ ഒരുമിച്ചുകൂടി ഭക്ത്യാദരപൂര്‍വ്വം പ്രാര്‍ത്ഥനയോടെ ഇടവമധ്യസ്ഥയായ നിത്യസഹായ മാതാവിന്റെയും, ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാസ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടി.ജൂണ്‍ 29 ന് മിഷന്‍ വികാരി Rev. ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ കൊടിയേറ്റതോടുകൂടി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എല്ലാ ദിവസവും യാമ പ്രാര്‍ത്ഥനയും കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു.
തിരുനാള്‍ ദിവസമായ ജൂലൈ 6 ഞായറാഴ്ച രാവിലെ 9:30ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.10 മണിക്ക് ഗായകനും, വാഗ്മിയും, ധ്യാന ഗുരുവും ആയ Rev. ഫാ.ജോസ് അഞ്ചാനിക്കലിന്റെ, മുഖ്യകാര്‍മ്മികത്വത്തിലും Rev. Fr. ജോര്‍ജ്ജ് എട്ടുപാറയില്‍ ലിന്റെ സഹകാര്‍മ്മികത്വത്തിലും ആത്മീയ അനുഭവത്തിന്റെ ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടു കുര്‍ബാനയും ലദീഞ്ഞും നടന്നു.
കൊടിതോരണങ്ങളാല്‍ അലംകൃതമായി, ഭംഗിപെടുത്തിയ പള്ളിപ്പരിസരവും,മുണ്ടും ജുബ്ബയും അണിഞ്ഞ് എത്തിയ പുരുഷന്മാരാലും, സാരിയും പട്ടുപാവാടയും അണിഞ്ഞ് എത്തിയ സ്ത്രീകളാലും ദേവാലയവും പരിസരവും നിറഞ്ഞതോടെ ദൈവാലയ മുറ്റത്തെ കൊടി മരച്ചുവട്ടില്‍ നിന്ന് , എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന പ്രവാസമണ്ണിലെ വിശ്വാസ പ്രഘോഷണമായി തിരുന്നാള്‍ പ്രദക്ഷിണത്തിന് ആകര്‍ഷകമായ തുടക്കമായി.
സെയിന്റ് തോമസ് കുരിശുമേന്തി പ്രാര്‍ത്ഥനാപൂര്‍വ്വം കൈക്കാരകാരനും തിരുനാള്‍ ജനറല്‍ കണ്‍വീനര്‍മയ ഫിനിഷ് വില്‍സണ്‍ മുന്‍പില്‍, തുടര്‍ന്ന്‌കൊടികള്‍ ഏന്തിയ കോയര്‍ കുട്ടികള്‍, മരക്കുരിശ്, പൊന്‍ കുരിശ്, വെള്ളിക്കുരിശ് ഏന്തി ഇടവക അംഗങ്ങളും പ്രദക്ഷിണത്തില്‍ പങ്കാളികളായി. കൊടി തോരണങ്ങള്‍ക്കൊപ്പം വിശുദ്ധ തോമാശ്ളീഹായുടെ പാരമ്പര്യവും പൈതൃകവും പേറുന്ന പിന്മുറക്കാരാണ് തങ്ങളെന്ന വിശ്വാസവെളിച്ചവുമായി ഇടവമധ്യസ്ഥയായ നിത്യസഹായ മാതാവിന്റെ തിരുസ്വരൂപം ഏന്തിയ ഇടവകയിലെ യുവാക്കളും പങ്കാളികളായി. വിശുദ്ധ യൗസേപ്പ് പിതാവിന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മടെയും,വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ പ്രദക്ഷണമായി കോ-ഓപ്പറേറ്റീവ് അക്കാദമിയിലേക്ക് എത്തി.
തുടര്‍ന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേര്‍ച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം എന്നിവയും ഉണ്ടായിരുന്നു. ശ്രുതിമധുരമായ സംഗീത വിരുന്ന് ഗായകനയ Rev. ഫാ.ജോസ് അഞ്ചാനിക്കല്‍ തന്റെ ഭക്തിനിര്‍ഭരമായപാട്ടിലൂടെ ഉദ്ഘാടനം ചെയ്തു.തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് മെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കരിമരുന്നു കലാപ്രകടനവും വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നസ്രാണി പീടിക പലഹാരക്കടയും കൂള്‍ഡ്രിങ്ക്സ് സ്റ്റാള്‍
എന്നിവയും ഉണ്ടായിരുന്നു.കഴുന്നെടുത്തും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ചും വിശുദ്ധരുടെ മാധ്യസ്ഥം തേടി ആയിരങ്ങള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു സായൂജ്യം നേടി.
ഇടവക വികാരി റവ. ഫാ .ജോര്‍ജ് എട്ടുപറയലിനൊപ്പം തിരുന്നാള്‍ കണ്‍വീനര്‍ ഫിനിഷ് വില്‍സണ്‍, ജോയിന്റ് കണ്‍വീനേഴ്സ് റണ്‍സ് മോന്‍ അബ്രഹം , റിന്റോ റോക്കി , ഷിബി ജോണ്‍സന്‍, കൈക്കാരന്മാര്‍ അനൂപ് ജേക്കബ് , സോണി ജോണ്‍ , സജി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച തിരുന്നാള്‍ കമ്മറ്റിയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ വിജയകരമായി നടത്തിയത്.
നാളുകള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തിയാണ് ഉണ്ടായതെന്നും തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും തിരുന്നാള്‍ കണ്‍വീനര്‍ ഫിനിഷ് വില്‍സണും, റണ്‍സ് മോനും റിന്റോ റോക്കിയും, ഷിബി ജോണ്‍സനും കൃതജ്ഞത അറിയിച്ചു.കൂട്ടായ്മയില്‍ ചിട്ടയോടുകൂടി ഏവര്‍ക്കും അഭിമാനമാകുന്ന തരത്തില്‍ തിരുനാള്‍ വിജയപ്രദമാക്കുവാന്‍ പ്രയത്‌നിച്ച വിവിധ കമ്മിറ്റിയംഗങ്ങള്‍ക്കും കൈക്കാരന്മാര്‍ക്കും കണ്‍വീനേഴ്‌സ്, അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘങ്ങള്‍, മെന്‍സ് ഫോറം, വിമണ്‍സ് ഫോറം, സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്, തിരുനാള്‍ കൂട്ടായ്മയുടെ ആദ്യാവസാനം വരെ എല്ലാ കാര്യങ്ങളിലും സഹായഹസ്തവുമായി പ്രവര്‍ത്തി?ച്ച സിസ്റ്റര്‍ ലിന്‍സി സിസ്റ്റര്‍ ഷേര്‍ലി, ഫാമിലി യൂണിറ്റ്‌സ്, എന്നിവര്‍ക്കും പങ്കെടുത്ത ഓരോ വിശ്വാസികള്‍ക്കും മിഷന്‍ വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ പ്രത്യേകം നന്ദികുറിച്ചുകൊണ്ട് വൈകിട്ട് 7 മണിക്ക് പ്രാര്‍ത്ഥനകളോടെ കൊടിമരത്തില്‍ നിന്ന് തിരുനാള്‍ കൊടി ഇറക്കിതിരുക്കര്‍മ്മങ്ങള്‍ക്ക് സമാപനമായി.