എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേ നാളെ എലപ്പുള്ളിയില്‍ സംസ്ഥാനതല സമ്മേളനം

 
ela

എലപ്പുള്ളി: പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേ നാളെ എലപ്പുള്ളിയില്‍ സംസ്ഥാനതല സമ്മേളനം നടക്കും. 

നിത്യവും ലക്ഷക്കണക്കിന് കിലോലിറ്റര്‍ വെള്ളം ആവശ്യമായി വരുന്ന ബ്രുവറി കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്ട് സ്ഥാപിക്കാനുള്ള നീ ക്കം ഉപേക്ഷിക്കണമെന്നാണ് സമ്മേളനത്തിന്റെ ആവശ്യം.

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്തു രൂപീകരിച്ചിട്ടുള്ള സ്വാഗതസംഘവും വിവിധ കര്‍ഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി രൂപീകരിച്ചിട്ടുള്ള 'ഗാന്ധിയന്‍ സ്ട്രഗിള്‍ എഗ നസ്റ്റ് പ്രൊപ്പോസ്ഡ് ബ്രുവറി അറ്റ് എലപ്പുള്ളി' എന്ന പ്രസ്ഥാനവും ചേര്‍ന്നാണ് സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് അറിയിച്ചു.

കേരളം മുറുകെപ്പിടിച്ചു പോരുന്ന എല്ലാ ധാര്‍മിക സമീപനങ്ങളെയും കാറ്റില്‍ പറത്തുന്നതും ബ്രൂവറി സ്ഥാപിക്കുന്നതിന് ബാധകമായ നിരവധി നിയമങ്ങള്‍ക്ക് വിരു ദ്ധവുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. 

ബ്രൂവറി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രദേശം മനുഷ്യവാസകേന്ദ്രമാണ്. അവിടെ വന്‍ വ്യവസായം തുടങ്ങുന്നത് നിയമവിരുദ്ധമാണ്. മൂവായിരത്തോളം ജനങ്ങള്‍ ജീവിക്കുന്ന എലപ്പുള്ളി നെല്ലുത്പാദനത്തില്‍ പാലക്കാട് ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള പ്രദേശമാണ്. 

അനിയന്ത്രിതമായ ജലചൂഷണമുണ്ടായാല്‍ കൃഷിയും കര്‍ഷകരുടെ ജീവിതവും തകരും. പദ്ധതി മൂലമുണ്ടാകുന്ന മലിനീകരണം ജനവാസത്തെ ഗുരുതരമായി ബാധിക്കും. 

ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നല്‍കിയതെന്നും ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് ചൂണ്ടിക്കാട്ടി.

പദ്ധതിക്ക് അനുമതി നല്‍കിയിട്ടുള്ളത് നിയമവിരുദ്ധമായിട്ടാണെന്ന് റവന്യു, കൃഷി വകുപ്പുകളും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കണ്ടെത്തിയിട്ടുണ്ട്. 

പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കിയിട്ടുമുണ്ട്. ഈ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചുകൊണ്ടാണ് മന്ത്രിസഭയുടെ അനുമതി മുന്‍ നിര്‍ത്തി പദ്ധതി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

പദ്ധതി ഉപേക്ഷിക്കണമെന്ന് കമ്പനിയോടും, പദ്ധതിക്ക് നല്‍കിയിട്ടുള്ള പ്രാഥമിക അനുമതി റദ്ദാക്കണമെന്ന് സര്‍ക്കാരിനോടും അഭ്യര്‍ഥിക്കുന്നതിനാണ് നാളെ സമ്മേ ളനം നടത്തുന്നതെന്നും ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.

Tags

Share this story

From Around the Web