ഇഡ്ഡലിക്കൊപ്പം സാമ്പാര്‍ ചോദിച്ചു; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്റ്റീല്‍ ഗ്ലാസ് കൊണ്ടുള്ള ആക്രമണത്തില്‍ തടവുകാരന് പരിക്കേറ്റു

 
kannur central

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രഭാത ഭക്ഷണത്തിനിടയില്‍ സാമ്പാര്‍ കൂടുതല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സഹതടവുകാരന്റെ കുത്തേറ്റു. അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയല്‍ പോത്തുകെട്ടി രാമന്‍കുട്ടി (56) ക്കാണ് പരിക്കേറ്റത്. ഇതേ ബ്ലോക്കിലെ മറ്റൊരു തടവുകാരനായ കിരണ്‍രാജ് ഷെട്ടിയാണ് സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് രാമന്‍കുട്ടിയുടെ നെറ്റിയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഓഗസ്റ്റ് 27-ന് രാവിലെ 6.40 ഓടെയായിരുന്നു സംഭവം.

ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാര്‍ ആവശ്യപ്പെട്ട് കിരണ്‍രാജ് വിളമ്പുകാരനായ രാമന്‍കുട്ടിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ എല്ലാ തടവുകാര്‍ക്കും തുല്യമായ അളവില്‍ മാത്രമേ കറി നല്‍കാന്‍ അനുവാദമുള്ളൂ എന്ന് രാമന്‍കുട്ടി വ്യക്തമാക്കിയതോടെയാണ് പ്രകോപനമുണ്ടായത്. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയും പ്രതി രാമന്‍കുട്ടിയെ പിടിച്ചുതള്ളി സ്റ്റീല്‍ ഗ്ലാസ് കൊണ്ട് തലയ്ക്ക് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാമന്‍കുട്ടി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Tags

Share this story

From Around the Web