'പരിപ്പു വടയിലെ ഉപ്പല്ല പ്രശ്‌നം'; കൊല്ലത്ത് ഗുണ്ടാ സംഘം തട്ടുകടകള്‍ അടിച്ചു തകര്‍ത്തത് മദ്യലഹരിയില്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമം
Nov 11, 2026, 13:56 IST
കൊല്ലം: മദ്യലഹരിയിലെത്തിയ ഗുണ്ടാസംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും തട്ടുകടകള്‍ അടിച്ചുതകര്‍ത്തു. ഇന്നലെയായിരുന്നു സംഭവം.
ആക്രമണത്തില്‍ കടയിലെ ജീവനക്കാര്‍ക്കും ഉടമയ്ക്കും മര്‍ദനമേറ്റു. വാഹനങ്ങളും തകര്‍ത്തതായാണ് പരാതി. അതേസമയം, പരിപ്പുവടയിലെ ഉപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കടകള്‍ തകര്‍ക്കുന്നതിലേക്ക് നയിച്ചതെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഗുണ്ടകളായ കൊള്ളി നിയാസും സുഹൃത്ത് ജാക്‌സണുമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ കുണ്ടറ, കൊട്ടിയം പൊലീസ് സ്റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തു.