ശമ്പള പരിഷ്‌കരണം; സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായി നഴ്‌സുമാരുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയം

 
UNA

ശമ്പള പരിഷ്‌കരണത്തില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായി നഴ്‌സുമാരുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയം. നിലവിലെ ശമ്പളത്തില്‍ അയ്യായിരം രൂപ കൂട്ടി നല്‍കാമെന്ന മാനേജ്‌മെന്റുകളുടെ നിലപാട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തള്ളി. 


സര്‍ക്കാര്‍ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാടും മാനേജ്‌മെന്റ്കള്‍ അംഗീകരിച്ചില്ല. സമരവുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.


അതേസമയം നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് ചില ആശുപത്രി മാനേജ്‌മെന്റ് ഭാഗികമായി അം?ഗീകരിച്ചു. ദിവസവേതന 1500ന് മുകളില്‍ കൂട്ടമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 

മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളില്‍ നാളെ സമരം നടത്തുമെന്ന് നഴ്‌സ്മാരുടെ സംഘടന അറിയിച്ചു. 

കെപിഎച്ച്എ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ എട്ട് ആശുപത്രികള്‍ നേരിട്ട് ചര്‍ച്ച നടത്തുകയായിരുന്നു. വിവിധ ആവശ്യങ്ങളില്‍ നീക്കു പോക്കുമായി ഇരു വിഭാഗവും ധാരണയിലെത്തി.


നാളെ സമരവുമായി മുന്നോട്ട് എന്ന് യുഎന്‍എ ഉറച്ചു നിന്നതോടെയാണ് എട്ട് ആശുപത്രികള്‍ നേരിട്ട് ചര്‍ച്ച നടത്തിയത്. 

തീരുമാനം വൈകുന്നേരത്തോടെ അംഗീകരിക്കാത്ത ആശുപത്രികള്‍ക്കെതിരെ ആയിരിക്കും നാളെ മുതല്‍ സമരം. അനുനയ ചര്‍ച്ചയിലെ തീരുമാനം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കും.

Tags

Share this story

From Around the Web