രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി പ്രസ്താവന ഇറക്കിയെന്ന വ്യാജ പ്രചാരണത്തില്‍ അന്വേഷണം തുടങ്ങി സൈബര്‍ സെല്‍

തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി പ്രസ്താവന ഇറക്കിയെന്ന വ്യാജ പ്രചാരണത്തില്‍ അന്വേഷണം തുടങ്ങി സൈബര്‍ സെല്‍. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരാതിയാലാണ് പൊലീസ് അന്വേഷണം. രാഹുല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന്, ഓര്‍ത്തഡോക്‌സ് സഭ പ്രഖ്യാപിച്ചെന്ന പേരിലായിരുന്നു നവമാധ്യമങ്ങള്‍ വഴിയുളള പ്രചാരണം.
''രാഹുല്‍ മാങ്കൂട്ടത്തില്‍ നീതിമാന്‍, എം.എല്‍.എ സ്ഥാനം രാജിവെയ്ക്കരുത്. പൂര്‍ണ്ണ പിന്തുണ'' ഇതായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെത് എന്നപേരില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജ പ്രചരണം. രാഹുലിന്റെ ചിത്രത്തിനൊപ്പം, ബാവയുടെ ഫോട്ടോയും പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. ഇതിന് എതിരെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് കോട്ടയം സൈബര്‍ സെല്ലിന് പരാതി നല്‍കിയത്.
വ്യാജ പോസ്റ്റര്‍ നിര്‍മ്മിക്കുകയും, അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ പേജിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു സഭയുടെ പരാതി. ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയിലാണ് സൈബര്‍ സെല്ല് അന്വേഷണം ആരംഭിച്ചത്.