മത്സ്യത്തൊഴിലാളികളുടെ സുരക്ഷ; ഗവണ്‍മെന്റിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎല്‍സിഎ
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നൂതന സാങ്കേതികവിദ്യ, വിപണന ശൃംഖല, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്രിയാ ത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടു ത്താന്‍ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുല്‍ ഗഫൂറിന് കെഎല്‍സിഎ എല്ലാ പിന്തുണയും നല്‍കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ പറഞ്ഞു.
മത്സ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ പങ്കുവഹിക്കാന്‍ ഉണ്ട്. ഫിഷറീസ് വകുപ്പും തദ്ദേശ ഭരണകൂടവും ഒരുമിച്ച് പ്രവര്‍ത്തിച്ച് ആ കാര്യം നിര്‍വഹിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ ലാന്‍ഡിങ് സെന്ററുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ഐസ് പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മ്മാണവും പരിപാലനവും ഉണ്ടാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗ തികളിലൂടെ വര്‍ധിച്ച പിഴ ഈടാക്കുന്ന ഭേദഗതികളും മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹകരമായ ചില വകുപ്പുകളും എതിര്‍ക്കപ്പെടേണ്ടതാണ്. രാസമാലി ന്യങ്ങള്‍ മൂലം ഉണ്ടാകുന്ന മത്സ്യക്കുരുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മത്സ്യ മേഖലയ്ക്ക് അനു കൂലമായ നടപടികള്‍ പ്രതീക്ഷിക്കുന്നുമെന്നും കെഎല്‍സിഎ യോഗം വ്യക്തമാക്കി.
യോഗത്തില്‍ ട്രഷറര്‍ രതീഷ് ആന്റണി, വൈസ് പ്രസിഡന്റുമാരായ എബി കുന്നേപറമ്പില്‍, അലക്‌സ് താളൂപാടത്ത്, നൈജു അറയ്ക്കല്‍, പൈലി ആലുങ്കല്‍, പാട്രിക്ക് മൈക്കിള്‍, സി.ജെ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.