ത്യാഗങ്ങളാണ് ക്രൈസ്തവ ജീവിതത്തെ ആധികാരികവും ശക്തവുമാക്കുന്നത്: പാപ്പാ

 
PAPPA

പരിത്യാഗത്തിന്റെയും ഉപവാസത്തിന്റെയും സമയമായ നോമ്പുകാലം നമ്മെ ഏവരെയും ആധികാരികതയുള്ള ക്രിസ്ത്യാനികളായി മാറ്റുന്നുവെന്നും ഇത്തരം ത്യാഗങ്ങള്‍ കൂടാതെ ക്രൈസ്തവജീവിതം ശക്തിപ്പെടുകയില്ലെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സമൂഹ മാധ്യമമായ എക്‌സില്‍ ലിയോ പാപ്പാ സന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം ഇപ്രകാരമാണ്:

'പാപത്തില്‍ നിന്നും തിന്മയില്‍ നിന്നും കൃപയുടെ പിന്തുണയോടെ പിന്മാറാനുള്ള നമ്മുടെ ആന്തരിക പ്രതിബദ്ധതയുടെ ദൃശ്യമായ അടയാളമെന്ന നിലയില്‍ ഉപവാസത്തില്‍ കൂടുതല്‍ ശാന്തമായ ഒരു ജീവിതശൈലി സ്വീകരിക്കാന്‍ നമ്മെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് തരത്തിലുള്ള ദാരിദ്ര്യ രൂപങ്ങളും ഉള്‍പ്പെടുത്തണം.കാരണം ത്യാഗപ്രവൃത്തികള്‍  മാത്രമേ ക്രിസ്തീയ ജീവിതത്തെ ശക്തവും ആധികാരികവുമാക്കൂ.'

നോമ്പുകാലം എന്ന ഹാഷ്ടാഗോടുകൂടിയാണ് പാപ്പായുടെ സന്ദേശം പങ്കുവയ്ക്കപ്പെട്ടത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെ ''എക്‌സ്'' അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tags

Share this story

From Around the Web