‘സേക്രഡ് ഹാർട്ട്: ഹിസ് റീൻ ഹാസ് നോ എൻഡ്’: ഈശോയുടെ തിരുഹൃദയ ഭക്തിയെക്കുറിച്ചുള്ള സിനിമ തീയേറ്ററുകളിലേക്ക്

 
2233

ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വൻ വിജയം കൈവരിച്ചതിന് പിന്നാലെ, ഈശോയുടെ തിരുഹൃദയ ഭക്തിയുടെ കഥ പറയുന്ന ‘സേക്രഡ് ഹാർട്ട്: ഹിസ് റീൻ ഹാസ് നോ എൻഡ്’ എന്ന സിനിമ അമേരിക്കൻ തീയേറ്ററുകളിലേക്കെത്തുന്നു. ജൂൺ 9 മുതൽ 11 വരേയും, ജൂൺ 14-നും യു.എസിലുടനീളമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

‘ക്രിയ ഫിലിം മേക്കേഴ്സിന്റെ’ (KREA Film-Makers) ബാനറിൽ സ്റ്റീവൻ ഗണ്ണൽ, സബ്രീന ഗണ്ണൽ എന്നീ ദമ്പതികൾ ചേർന്ന് സംവിധാനവും നിർമ്മാണവും നിർവഹിച്ച ഈ ഡോക്യുമെന്ററി ഡ്രാമ, 2025 ഒക്ടോബറിലാണ് യൂറോപ്പിൽ റിലീസ് ചെയ്തത്. പത്ത് ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റഴിഞ്ഞുകൊണ്ട് വൻ ബോക്സ് ഓഫീസ് വിജയമാണ് ചിത്രം അവിടെ കൊയ്തത്.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് സന്യാസിനിയായ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുക്രിസ്തു തന്റെ തിരുഹൃദയം വെളിപ്പെടുത്തി നൽകിയ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാക്ഷ്യപ്പെടുത്തലുകൾ, ദിവ്യകാരുണ്യ അദ്ഭുതങ്ങൾ, ചരിത്രപരമായ വിശകലനങ്ങൾ, പുനരാവിഷ്കരണങ്ങൾ എന്നിവയിലൂടെ മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ ഉരുകുന്ന സ്നേഹത്തെ ചിത്രം ദൃശ്യവൽക്കരിക്കുന്നു.

Tags

Share this story

From Around the Web