സച്ചിനെ മറികടന്ന് വൈഭവ്:ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം.1989ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ വഴിമാറിയത്
 

 
vaibhav


    
 
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവന്‍ഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം.

 1989ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ വഴിമാറിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് വൈഭവ് തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളി താരം സഞ്ജു സാംസണ് പകരമാണ് താരം ഇറങ്ങിയത്.


അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ വിദേശ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. എന്നാല്‍ അയര്‍ലണ്ടിനെതിരെയാണ് ആരാധകര്‍ വൈഭവിന്റെ അരങ്ങേറ്റം പ്രതീക്ഷിച്ചത് എന്നാല്‍ അത് സംഭവിച്ചില്ല. 

മാത്രമല്ല ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിനെതിരെ കളിച്ച രണ്ട് മത്സരത്തിലും തോല്‍വി വഴങ്ങിയ ശേഷം നാണക്കേടിന്റെ ഭാരവുമായാണ് ഇംഗ്ലണ്ടിലേക്ക് ഇന്ത്യ വരുന്നത്.

 ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തില്‍ പിഴച്ചെങ്കിലും മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഓപണര്‍ സഞ്ജു സാംസണ്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാതെ വന്നപ്പോഴാണ് ഈ മത്സരത്തില്‍ വൈഭവിന് അവസരം ലഭിച്ചത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 10 പന്തില്‍ നിന്ന് രണ്ട് സിക്‌സുകളടക്കം 14 റണ്‍സുമായാണ് വൈഭവ് മടങ്ങിയത്. വില്‍ ജാക്സിന്റെ പന്തിലാണ് കൗമാര താരം പുറത്തായത്.

Tags

Share this story

From Around the Web