ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചിരിച്ച ഭാരതത്തിന്റെ ദേശിയ പതാകയുമായി സാബു ജോസ്
ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചിരിച്ച ഭാരതത്തിന്റെ ദേശിയ പതാകയുമായി സാബു ജോസ്. 2024 ഡിസംബറില്‍ വത്തിക്കാനിലെ പരിശുദ്ധ പിതാവിന്റെ ഓഫീസില്‍ ആശിര്‍വാദത്തിനായി എത്തിയപ്പോള്‍ ആണ് ഈ അനുഗ്രഹീത സംഭവം ഉണ്ടായത്.
ഭാരതത്തിലേയ്ക്ക് സ്വാഗതം എന്ന് പറയുവാനും, ഭാരതത്തിന്റെ ദേശിയ പതാക, പാപ്പയ്ക്ക് സമ്മാനമായി സമര്‍പ്പിക്കുവാനാണ് സാബു ജോസ് കേരളത്തില്‍ നിന്നും ദേശിയ പതാക കൊണ്ടുപോയത്. എന്നാല്‍ പതാക സാബു ജോസിന് നല്‍കി.
ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയ്ക്കായി, ഈ പതാക പ്രത്യേകം സൂക്ഷിക്കുന്നു. ഈ പതാക ഇന്നലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ ഉയര്‍ത്തി, ദേശീയഗാനം ആലപിച്ചു.
രാജ്ജ്യ സ്‌നേഹത്തിന്റെയും, വിശ്വാസജീവിതത്തിന്റെ അടയാളമായി ഈ പതാക എക്കാലവും സുക്ഷിക്കുമെന്നും സാബു ജോസ് പറഞ്ഞു.
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ സ്ഥാപക അംഗമായ സാബു ജോസ് ഇപ്പോള്‍ സംസ്ഥാന സമിതിയുടെ ആനിമേറ്ററാണ്, മുന്‍ പ്രസിഡന്റ് ആയിരുന്നു.
സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലെറ്റിന്റെ പ്രഥമ സെക്രട്ടറിയായി 8 വര്‍ഷം സേവനം ചെയ്തു. ഇപ്പോള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാനായും സേവനം അനുഷ്ടിക്കുന്നു.