കെ സി ബി എസ് പുരസ്‌കാരം മാര്‍ ജോസ് പുളിക്കല്‍ പിതാവില്‍ നിന്നും സാബു ജോസ് സ്വീകരിച്ചു
കെ സി ബി എസ് പുരസ്‌കാരം മാര്‍ ജോസ് പുളിക്കല്‍ പിതാവില്‍ നിന്നും പി ഓ സി യില്‍ നടന്ന പൊതുസമ്മേളനത്തില്‍ സാബു ജോസിന് ലഭിച്ചു.
ലോഗോസ് ലോകത്തിലെ ഏറ്റവും വലിയ തിരുവചന വേദിയാകട്ടെയെന്നും ജൂബിലി വര്‍ഷത്തില്‍ മാര്‍ പാപ്പയെ നേരിട്ട് പോയി കണ്ട് ലോഗോ വെഞ്ചിരിച്ചു വാങ്ങുവാന്‍ പ്രത്യേകം ആശിര്‍വാദം ലഭിക്കുവാന്‍ ഇടവരട്ടെയെന്ന് സാബു ജോസ് പറഞ്ഞു.
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ആര്‍ച്ചുബിഷപ്പ് ഡോ. എം സുസൈപാക്യം (ചെയര്‍മാന്‍ )
ജോണ്‍സന്‍ കാഞ്ഞിരുത്തിങ്കല്‍ (വൈസ് ചെയര്‍മാന്‍) റവ ഡോ. സൈറസ് വേലംപറമ്പില്‍ പാലാ (സെക്രട്ടറി )റവ. ഡോ. ജോഷി മയ്യാട്ടില്‍ കൊച്ചി (സെക്രട്ടറി) എന്നിവര്‍ക്കൊപ്പം ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചെന്നും സാബു ജോസ് പറഞ്ഞു.
രണ്ട് തവണ കേരളത്തിലെ മികച്ച ബൈബിള്‍ പ്രമോട്ടര്‍, 500- ല്‍ അധികം അംഗങ്ങളെ കെ സി ബി എസില്‍ ചേര്‍ത്തു. ഇപ്പോഴത്തെ വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം ജോയിന്റ് സെക്രട്ടറി ജോസഫ് എന്നിവര്‍ ഉള്‍പ്പെടയുള്ളവരെയും ചേര്‍ത്തിട്ടുണ്ട്.
കെസിബിഎസില്‍ അംഗത്വം എടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ലോഗോസ് മത്സരത്തില്‍ പങ്കെടുക്കണം.