'സാബു ജേക്കബ് വഞ്ചിച്ചു, ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല'; ട്വന്റി 20 വിട്ട് അഖില്‍ മാരാര്‍!
Jul 28, 2026, 10:50 IST
സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അഖില്‍ മാരാര്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണ് ട്വന്റി 20യെന്നും അഖില്‍ മാരാര്‍ ആരോപിച്ചു.
ആദ്യം കൊട്ടാരക്കര സീറ്റ് വാഗ്ദാനം നല്‍കി പാര്‍ട്ടിയിലെത്തിച്ച ശേഷം പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് സാബു ജേക്കബ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പിന് ശേഷം ഫോണ്‍ വിളിച്ചാല്‍ പോലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും മാരാര്‍ രൂക്ഷമായി വിമര്‍ശിച്ചു.