ശബരിമല ശർക്കര ലേലം: ദേവസ്വം ബോർഡിന് വീഴ്ചയെന്ന് ആരോപണം; 3.75 കോടിയുടെ നഷ്ടമുണ്ടായെന്ന് ജീവനക്കാരുടെ സംഘടന,അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  പരാതി നൽകുമെന്നും സംഘടനാ ഭാരവാഹികൾ

 
sabarimala

തിരുവനന്തപുരം: ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നതിനുള്ള ലേല നടപടികൾ വൈകിയതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.75 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആരോപിച്ചു.

ശർക്കര വാങ്ങുന്നതിനുള്ള ലേല നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് സംഘടനയുടെ ആരോപണം.

ലേലം വൈകിയതോടെ ഉയർന്ന നിരക്കിൽ ശർക്കര വാങ്ങേണ്ട സാഹചര്യ മുണ്ടായെന്നും ഇത് ദേവസ്വം ബോർഡിന് അധിക സാമ്പത്തിക ബാധ്യത വരുത്തിയെന്നും സംഘടന വ്യക്തമാക്കി.

മുൻകൂട്ടി കൃത്യമായ ആസൂത്രണത്തോടെ ലേല നടപടികൾ പൂർത്തിയാക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും എംപ്ലോയീസ് ഫ്രണ്ട് ആരോപിച്ചു.

ലേല നടപടികളിലെ അപാകതകൾ സംബന്ധിച്ചും ഇതിന് ഉത്തരവാദികളായവരെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Tags

Share this story

From Around the Web