ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രി കണ്ഠരര് രാജീവരര് വീണ്ടും ജയിലിലേക്ക്.
 

 
thantri kandaru

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരര് വീണ്ടും ജയിലിലേക്ക്. പരിശോധന ഫലങ്ങള്‍ സാധാരണ സ്ഥിതിയിലായതോടെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് തന്ത്രി ആശുപത്രി വിട്ടത്. പൂജപ്പുര സബ്ജയിലിലേക്കാണ് തന്ത്രിയെ മാറ്റിയിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് കണ്ഠരര് രാജീവരരെ മെഡിക്കല്‍ കോളജിലെ എംഐസിയു 1 ല്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ സാഹചര്യത്തില്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഇന്നലെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാഞ്ഞത്. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ധനന്‍, പത്മകുമാര്‍ എന്നിവരെ ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം.ഇന്നലെ തന്ത്രിയുടെ വീട്ടില്‍ എസ്ഐടി നടത്തിയ പരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന.

Tags

Share this story

From Around the Web