എസ്. എം. വൈ. എം തീക്കോയി മേഖലയിലെ 2025-2026 ലെ മികച്ച യൂണിറ്റുള്ള അവാര്‍ഡ് വെള്ളികുളം എസ് .എം. വൈ. എം. യൂണിറ്റ് കരസ്ഥമാക്കി

 
Sm

വെള്ളികുളം:എസ് എം വൈ എം ഫൊറോനായിലെ 2025 2026 പ്രവര്‍ത്തന വര്‍ഷത്തിലെ മികച്ച എസ് എം വൈ എം യൂണിറ്റിനുള്ള അവാര്‍ഡ് വെള്ളികുളം എസ് എം വൈ എം യൂണിറ്റ് കരസ്ഥമാക്കി.

ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഇടവക തലത്തില്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്.


മാസ സമ്മേളനങ്ങള്‍,സെമിനാറുകള്‍ ,പഠന ക്ലാസുകള്‍, പരിസ്ഥിതി സംരക്ഷണം പ്രവര്‍ത്തനങ്ങള്‍, അടുക്കളത്തോട്ടം,കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍, പഠനയാത്ര, കലാ-സാഹിത്യമത്സരങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് സംഘടന നടത്തിയിട്ടുള്ളത്.

2025-ലെ  തീക്കോയി മേഖലയിലെ കലാ-സാഹിത്യ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം വെള്ളികുളം ഇടവകക്കാണ് ലഭിച്ചത്.

രൂപതാ തലത്തില്‍ കലാ-സാഹിത്യ മത്സരങ്ങളില്‍ മികച്ച നേട്ടം യൂണിറ്റിന് കരസ്ഥമാക്കാന്‍ സാധിച്ചു.പാലാ രൂപതയിലെ മികച്ച യുവജന പ്രവര്‍ത്തകയ്ക്കുള്ള 2025 -ലെ എസ്‌തേര്‍ അവാര്‍ഡ് കരസ്ഥമാക്കിയത് വെള്ളികുളം ഇടവകാംഗമായ റിയാ തെരേസ് ജോര്‍ജ് മാന്നാത്താണ്.

ഇടവകയിലെ 75ലധികം യുവജനങ്ങള്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. എസ്. എം. വൈ. എം.തീക്കോയി മേഖലയുടെ 2026-ലെ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടന സമ്മേളനത്തില്‍  എസ് എം വൈ എം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റിയില്‍ നിന്നും  വെള്ളികുളം യൂണിറ്റ് അംഗങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

വികാരി ഫാ.സ്‌കറിയ വേകത്താനം, സിസ്റ്റര്‍ ഷാല്‍ബി മുകളേല്‍ സി .എം.സി, സ്റ്റെഫിന്‍ ജോസഫ് നെല്ലിയേക്കുന്നേല്‍ തുടങ്ങിയവര്‍ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നു.

Tags

Share this story

From Around the Web