റഷ്യ കൂടുതൽ ഉത്തരകൊറിയൻ സൈനികരെയും മിസൈലുകളെയും സ്വീകരിക്കാൻ ഒരുങ്ങുന്നതായി സെലെൻസ്‌കി

 
0999

ഉത്തരകൊറിയയിൽ നിന്നുള്ള കൂടുതൽ സൈനികരെ സ്വന്തം പ്രദേശത്ത് വിന്യസിക്കാൻ റഷ്യ തയ്യാറെടുക്കുന്നതായും പ്യോങ്‌യാങ്ങിൽ നിന്ന് കൂടുതൽ ബാലസ്റ്റിക് മിസൈലുകൾ കൈപ്പറ്റിയതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി.

റഷ്യൻ സേനയ്ക്ക് ഉത്തരകൊറിയയുടെ സഹായമില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം തന്റെ രാത്രികാല അഭിസംബോധനയിൽ വ്യക്തമാക്കി. ഉത്തരകൊറിയൻ സൈനികരുടെ പുതിയ സംഘത്തെ വിന്യവിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിൽ ആദ്യമായാണ് റഷ്യക്ക് യുക്രൈനിൽ യുദ്ധം ചെയ്യുവാൻ ഉത്തരകൊറിയൻ പിന്തുണ നിർബന്ധമായിരിക്കുന്നത്.

പ്യോങ്‌യാങ്ങിൽ നിന്ന് പുതിയ ബാസ്റ്റിക് മിസൈലുകൾ റഷ്യക്ക് ലഭിച്ചിട്ടുണ്ടെന്ന് സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക കൂട്ടുകെട്ട് ശക്തമാകുന്ന പശ്ചാത്തലത്തിൽ, ജപ്പാനും ദക്ഷിണ കൊറിയയും യുക്രൈന് ആവശ്യമായ വ്യോമ പ്രതിരോധ സഹായങ്ങൾ നൽകണമെന്ന് സെലെൻസ്‌കി അഭ്യർത്ഥിച്ചു.

Tags

Share this story

From Around the Web