എഫ് സി ആര്‍ എഭേദഗതി ബില്ലില്‍ ഭരണ  പ്രതിപക്ഷ പോര്; കെ സി വേണുഗോപാല്‍ പറയുന്നത് തെറ്റെന്ന് കിരണ്‍ റിജിജു

 
kiran

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ എഫ് സി ആര്‍ എ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിട്ടു.ശബ്ദ വോട്ടിലൂടെയാണ് ബില്‍ ജെപിസിക്ക് വിട്ടത്.ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള ബില്‍ പിന്‍വലിക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. 

എന്നാല്‍ ബില്ലില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. 

കെസി വേണുഗോപാല്‍ പറയുന്നത് തെറ്റാണ് ബില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ജെപിസില്‍ പറയണമെന്നും കിരണ്‍ റിജിജു വിമര്‍ശിച്ചു. രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.


31 അംഗ ജെപിസിയില്‍ 21 പേര്‍ ലോക്‌സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമാണ്. പ്രതിപക്ഷത്തിന്റെയും ക്രിസ്ത്യന്‍ സംഘടനകളുടെയും എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് നീക്കം.
 ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇടനിലക്കാര്‍ വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബന്ധപ്പെട്ട കക്ഷികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

 ഇടനിലക്കാരുമായി ചര്‍ച്ചയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

വിവാദ ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. 

വിദേശത്തുനിന്നുള്ള ഫണ്ട് സ്വീകരിക്കാനും ഇത് ദുരുപയോഗം ചെയ്യുന്നത് തടയാനും ഉദ്ദേശിച്ചാണ് ബില്‍ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്.

Tags

Share this story

From Around the Web