ഓണക്കാലത്ത് ബെവ്കോയ്ക്ക് 771 കോടി രൂപയുടെ വില്പന; ഉത്രാട നാളില് മാത്രം 126 കോടിരൂപയുടെ മദ്യംവിറ്റു
Aug 27, 2026, 13:13 IST
തിരുവനനന്തപുരം: പതിവ് പോലെ ഇത്തവണയും ഓണക്കാലത്തെ ബെവ്കോയുടെ മദ്യവില്പന കുതിച്ചുയര്ന്നു. ഓണക്കാലത്തെ എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്.
കഴിഞ്ഞവര്ഷം ഇതേ കാലയളവില് 694.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് വില്പനയില് 77 കോടിയുടെ വര്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഉത്രാട നാളില് 126.31 കോടി രൂപയുടെ വില്പനയാണ് നടന്നത്. തിരുവോണത്തിന് ബെവ്കോ അവധിയായിരുന്നു.