ഭയപ്പെടുത്തി തട്ടിയെടുത്തത് 647 കോടി; ഈ വര്‍ഷം മാത്രം 21,900 ഡിജിറ്റല്‍ അറസ്റ്റ് പരാതികള്‍,സുപ്രിംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള ആദ്യ എട്ട് മാസത്തിനിടെ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിപ്പുകാര്‍ കൈക്കലാക്കിയത് 647 കോടി രൂപ. 21,900 ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പരാതികളാണ് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പും സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും സുപ്രിംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. നേരത്തെ, ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബര്‍ ക്രൈമുകളില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ കൈക്കൊണ്ട നടപടികള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് വിശദീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍, ടെലികോം കമ്പനികള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ തട്ടിപ്പ് തടയുന്നതിനും ഇരകളുടെ പണം തിരിച്ചുപിടിക്കുന്നതിനും കൂടുതല്‍ നഷ്ടങ്ങള്‍ തടയുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയം പരാതി പരിഹാര പോര്‍ട്ടല്‍ ആരംഭിച്ചു. രാജ്യവ്യാപകമായി 109 ബാങ്കുകളെയും 1.28 ലക്ഷം ബ്രാഞ്ചുകളെയും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പോര്‍ട്ടലില്‍ ലഭിച്ച 93,041 പരാതികളില്‍ 60,638 എണ്ണത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (ക4ഇ) മാതൃകയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ മികച്ച ഏകോപനത്തിനും പരാതികളില്‍ വേഗത്തിലുള്ള നടപടിക്കും വേണ്ടി സംസ്ഥാനങ്ങളില്‍ സൈബര്‍ കുറ്റകൃത്യ ഏകോപന കേന്ദ്രം (ട4ഇ) വേണമെന്ന് സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജര്‍ഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ട4ഇ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈബര്‍ കുറ്റകൃത്യ പരാതികള്‍ക്കായി ഒരു ഓണ്‍ലൈന്‍ സീറോ എഫ്ഐആര്‍ സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.
തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചുപിടിക്കുന്ന പണം ഇരകള്‍ക്ക് കൈമാറാനായി ഏപ്രിലില്‍ മണി റെസ്റ്റോറേഷന്‍ പോര്‍ട്ടല്‍ (എംആര്‍പി) ആരംഭിച്ചു. ആറ് ലക്ഷത്തിലധികം റീഫണ്ട് അപേക്ഷകളാണ് എത്തിയത്. ഇതില്‍ 4.69 ലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കി. 332.7 കോടി രൂപയാണ് ഇതുവഴി തിരികെ നല്‍കിയത്. 112.96 കോടി രൂപ ബാങ്കുകളും നഷ്ടപ്പെട്ടവര്‍ക്ക് കൈമാറി.
2025ല്‍ ഹരിയാന സ്വദേശികളായ വയോധിക ദമ്പതികള്‍ക്ക് ജീവിത സമ്പാദ്യമായ ഒരുകോടിയിലേറെ രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നഷ്ടമായിരുന്നു. സുപ്രിംകോടതി ഉത്തരവുകള്‍ വ്യാജമായി നിര്‍മ്മിച്ച് ഭീഷണിപ്പെടുത്തി വാട്ട്‌സ്ആപ്പ് കോളുകളിലൂടെയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും ദമ്പതികളെ ഡിജിറ്റല്‍ അറസ്റ്റില്‍ വെക്കുകയായിരുന്നു. ഇവര്‍ സുപ്രിംകോടതിക്ക് പരാതി അയച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെട്ടത്.