4500 രൂപ ബോണസ് ആയി നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

 
Ambulence


തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. 4500 രൂപ ബോണസ് നല്‍കാന്‍ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം പിന്‍വലിച്ചത്.

 പ്രതിനിധികളുമായി മൂന്നു മണിക്കൂറോളം ചര്‍ച്ച ചെയ്‌തെന്നും സമരം സമാധാനപരമായി പരിഹരിച്ചെന്നും 4500 രൂപ ബോണസ് ആയി നല്‍കുമെന്നും മന്ത്രി ബിന്ദുകൃഷ്ണ അറിയിച്ചു.

108 ആംബുലന്‍സ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഒരുകാരണവശാലും അനുവദിക്കില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നത്. അനിശ്ചിതകാല പണിമുടക്ക് തടയാന്‍ 'എസ്മ' പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. 

ഇതിനിടെയാണ് ബോണസ് നല്‍കാന്‍ തീരുമാനമായത്.
2025-26 വര്‍ഷത്തെ ബോണസ് സംബന്ധിച്ചുള്ള തര്‍ക്കമാണ് സമരത്തിന് കാരണം. ബോണസ് വിഷയത്തില്‍ മാനേജ്‌മെന്റുമായി ജീവനക്കാരുടെ സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചില്ല.

 ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ഈ മാസം 17 മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ അറിയിക്കുകയായിരുന്നു.

Tags

Share this story

From Around the Web