ഒരു പൂച്ചയെ കണ്ടെത്താന്‍ 26 ലക്ഷം രൂപ,പൂച്ചയെ കണ്ടെത്തി സുരക്ഷിതമായി ഉടമസ്ഥര്‍ക്ക് കൈമാറുന്നവര്‍ക്ക് വന്‍തുക പ്രതിഫലമായി നല്‍കുമെന്നാണ് അറിയിപ്പ്

 
rex



ദോഹ: ഒരു പൂച്ചയെ കണ്ടെത്താന്‍ 1 ലക്ഷം ഖത്തര്‍ റിയാല്‍ (ഏകദേശം 26 ലക്ഷം ഇന്ത്യന്‍ രൂപ) പ്രതിഫലം. ഖത്തറിലെ 13 വയസ്സുള്ള 'റെക്‌സ്' എന്ന വളര്‍ത്തുപൂച്ചയെ കാണാതായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപക ചര്‍ച്ചയായിരിക്കുന്നത്. 

പൂച്ചയെ കണ്ടെത്തി സുരക്ഷിതമായി ഉടമസ്ഥര്‍ക്ക് കൈമാറുന്നവര്‍ക്ക് വന്‍തുക പ്രതിഫലമായി നല്‍കുമെന്നാണ് പ്രചരിക്കുന്ന അറിയിപ്പ്. ഇതോടെ റെക്‌സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്. 

ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 മാര്‍ച്ച് 21നാണ് റെക്‌സിനെ കാണാതായത്. ഖത്തറിലെ അല്‍ റയ്യാന്‍ മേഖലയിലെ മുറൈഖ് നോര്‍ത്ത്, അല്‍ ഫുറൂസിയ സ്ട്രീറ്റ് പരിസരത്തുനിന്നാണ് പൂച്ചയെ കാണാതായതെന്നാണ് വിവരം.

ഓറഞ്ച് നിറത്തിലുള്ള ആണ്‍പൂച്ചയാണ് റെക്‌സ്. മഞ്ഞ നിറത്തിലുള്ള കണ്ണുകളാണ് പ്രധാന തിരിച്ചറിയല്‍ അടയാളം. പ്രായം 1213 വയസ്സ് എന്നാണ് അറിയിപ്പ്. മാര്‍ച്ചില്‍ കാണാതായ റെക്‌സിനെ മാസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വലിയ പ്രതിഫലം പ്രഖ്യാപിച്ചുള്ള അറിയിപ്പ് വീണ്ടും ശ്രദ്ധ നേടിയത്.

 പ്രാദേശിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും റെക്‌സിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവെക്കാനും തിരച്ചിലില്‍ സഹകരിക്കാനുമാണ് സോഷ്യല്‍ മീഡിയയിലെ അഭ്യര്‍ഥന.


വളര്‍ത്തുമൃഗത്തെ കണ്ടെത്താന്‍ 1,00,000 ഖത്തര്‍ റിയാല്‍ പോലുള്ള വലിയ തുക പ്രതിഫലമായി പ്രഖ്യാപിച്ചതാണ് സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ വേറിട്ട ചര്‍ച്ചയാക്കിയത്. റിപ്പോര്‍ട്ടുകളില്‍ പ്രതിഫലത്തുക വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ തുക ആരാണ് പ്രഖ്യാപിച്ചതെന്നതും പ്രതിഫലം ലഭിക്കുന്നതിനുള്ള കൃത്യമായ നിബന്ധനകളും സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.
 

Tags

Share this story

From Around the Web