ഒറ്റപ്പല്ല് പറിക്കാന്‍ 2.37 ലക്ഷം രൂപ. അമേരിക്കന്‍ ആരോഗ്യ മേഖലയിലെ കൊള്ള തുറന്നുകാട്ടി എന്‍ആര്‍ഐ യുവാവ്.സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

 
vial

വാഷിങ്ടണ്‍: ഇന്ത്യയിലെയും അമേരിക്കയിലെയും ചികിത്സാച്ചെലവുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി എന്‍ആര്‍ഐ യുവാവ് പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഉയര്‍ന്ന ചികിത്സാ ചെലവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പോസ്റ്റ് തുടക്കമിട്ടു.
15 വര്‍ഷമായി യുഎസില്‍ താമസിക്കുന്ന നിതിന്‍ മല്‍ഹോത്ര എന്ന ഉപയോക്താവാണ് അമേരിക്കയിലെ ദന്തരോഗ വിദഗ്ധനെ കണ്ടതിന് ശേഷമുള്ള അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്‍ആര്‍ഐ ജീവിതത്തെക്കുറിച്ചുള്ള വീഡിയോകള്‍ പലപ്പോഴും പോസ്റ്റ് ചെയ്യാറുള്ള മല്‍ഹോത്ര പല്ല് പറിക്കാനാണ് ഡെന്റിസ്റ്റിനെ കാണാന്‍ പോയതെന്നും ചെറിയൊരു ഫീസ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെന്നും വെളിപ്പെടുത്തുന്നു. എന്നാല്‍ നിതിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു ബില്ല്. ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിട്ട് പോലും ഒരു പല്ല് പറിക്കാന്‍ മാത്രം 2,500 ഡോളര്‍ (ഏകദേശം 2.37 ലക്ഷം രൂപ) ദന്തഡോക്ടര്‍ ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇതേ ചികിത്സക്ക് ഇന്ത്യയില്‍ 15,000 മുതല്‍ 20,000 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളൂവെന്നും അമേരിക്കന്‍ ആരോഗ്യ സംരക്ഷണത്തിന്റെ യഥാര്‍ഥ ചിത്രം ഇതാണെന്നും മല്‍ഹോത്ര വീഡിയോയില്‍ വ്യക്തമാക്കി.'ആരും പറയാത്ത എന്‍ആര്‍ഐ ജീവിതത്തിലെ ഒളിച്ചുവെച്ച ചെലവാണിത്. ഈ തുക ന്യായമാണോ അതോ തട്ടിപ്പാണോ?' എന്ന ചോദ്യത്തോടെയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം വീഡിയോ പങ്കുവെച്ചത്.
നിതിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. വിദേശ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. അമേരിക്കയില്‍ ദന്ത ചികിത്സ ചെലവേറിയതാണെന്നും ഇന്ത്യയാണ് ഏറ്റവും മികച്ച ഓപ്ഷനെന്നും മെക്‌സിക്കോയിലും ചെലവ് കുറഞ്ഞ ചികിത്സ ലഭിക്കുമെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. 'ഞാന്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് പോയി. അതേ ദിവസം തന്നെ അപ്പോയിന്റ്‌മൈന്റ് ലഭിച്ചു. അമേരിക്കയില്‍ അവര്‍ എനിക്ക് 3500 ഡോളറിന്റെ ബില്‍ തന്നു 100 ഡോളറില്‍ താഴെ മാത്രമാണ് എന്റെ ശമ്പളം' മറ്റൊരാള്‍ പറഞ്ഞു.

Tags

Share this story

From Around the Web