'ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കി'; ഇഗ്‌നോ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതികള്‍. ടെലഗ്രാമില്‍ ചോദ്യപേപ്പര്‍ വില്‍പനയ്ക്ക് വെച്ചിരുന്നതായാണ് വിവരം

 
ignou

 ഡല്‍ഹി: ഇഗ്‌നോ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതികള്‍. ജൂണ്‍-ജൂലൈ ടേം-എന്‍ഡ് പരീക്ഷകളുടെ (TEE) ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായാണ് ആക്ഷേപം.

ടെലഗ്രാമില്‍ ഇഗ്‌നോയുടെ ചോദ്യപേപ്പര്‍ വില്‍പനയ്ക്ക് വെച്ചിരുന്നതായാണ് വിവരം.

ചോദ്യപേപ്പറുകള്‍ പ്രചരിപ്പിച്ച ഏതാനും ടെലഗ്രാം ഗ്രുപ്പുകള്‍ ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കിയെന്നും ആരോപണമുണ്ട്.

മാക്രോ ഇക്കണോമിക്‌സ് ഉള്‍പ്പെടെ ഒന്നിലധികം വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ടെലഗ്രാമില്‍ പ്രചരിച്ചത്.

ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ ഇഗ്‌നോ അധികൃതര്‍ക്ക് മെയില്‍ അയച്ചു. സമാനമായി ലഭിച്ച മുഴുവന്‍ പരാതികളും ഇഗ്‌നോ പൊലീസിന് കൈമാറി. 

ചോദ്യപേപ്പറുകള്‍ പങ്കിടരുതെന്നും അങ്ങനെയുണ്ടാല്‍ പരീക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശം ലഭിച്ചതായും പരാതിയുണ്ട്.

എന്നാല്‍ ഇഗ്‌നോ ഇതുവരെ ഒരു ചോദ്യപേപ്പറും റദ്ദാക്കിയിട്ടില്ല. പേപ്പര്‍ ചോര്‍ന്നതിന് തെളിവുകളില്ലെന്നാണ് ഇഗ്‌നോയുടെ വാദം.

ചോദ്യപേപ്പറുകള്‍ സെന്റര്‍ സൂപ്രണ്ടുമാരുടെ സ്വകാര്യ കസ്റ്റഡിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ കേന്ദ്രങ്ങള്‍ക്കും ഇഗ്‌നോ നിര്‍ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്. 

Tags

Share this story

From Around the Web