ആറ് ഭാഷകളില്‍ ബൈബിളെഴുതി റോസി ചാക്കുണ്ണി; പള്ളിക്കുന്ന് ഇടവകയ്ക്ക് വേള്‍ഡ് റെക്കോര്‍ഡ്
വരന്തരപ്പിള്ളി: ദൈവവചനത്തോടുള്ള ആഴമായ സ്‌നേഹവും വിശ്വാസികളുടെ കൂട്ടായ്മയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് പള്ളിക്കുന്ന് അസംപ്ഷന്‍ ഇടവകയിലെ നാനൂറിലേറെ ഇടവകാംഗങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ബൈബിള്‍ പകര്‍പ്പുകള്‍ ശ്രദ്ധേയമായി.
ദേവാലയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ബൈബിള്‍ പകര്‍പ്പുകള്‍ സമര്‍പ്പിച്ചു.
ഇടവകാംഗങ്ങള്‍ വിവിധ ഭാഷകളില്‍ ബൈബിള്‍ പകര്‍പ്പുകള്‍ തയാറാക്കിയ പദ്ധതിക്ക് ‘ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ്’ പുരസ്‌കാരം ലഭിച്ചു. ബൈബിള്‍ പകര്‍ത്തിയെഴുതിയ അംഗങ്ങള്‍ക്കുള്ള ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ആറ് ഭാഷകളില്‍ ബൈബിള്‍ എഴുതി റോസി ചാക്കുണ്ണി വിസ്മയമായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച് എന്നിങ്ങനെ ആറ് ഭാഷകളില്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയ റോസി ചാക്കുണ്ണി പറോക്കാരന് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
ഇടവക വികാരി ഫാ. ആന്റോ ചിരിയന്‍കണ്ടത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജീസ്‌മോന്‍ ചെമ്മണ്ണൂര്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസ്മിന്‍ കുര്യന്‍ എംഎസ്എംഐ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വന്‍ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് ഇടവകയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായി മാറി.