ദൈവാലയത്തില്‍ നടത്തിയ വെടിവയ്പ്പിന് മുമ്പ് തന്റെ ക്രൈസ്തവ വിരുദ്ധത വെളിപ്പെടുത്തുന്ന വീഡിയോ റോബിന്‍ വെസ്റ്റ്മാന്‍ പോസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്

 
Westman

മിനിയപ്പോലിസ് /യുഎസ്എ:  മിനിയപ്പോലിസ് മംഗളവാര്‍ത്ത ദൈവാലയത്തില്‍ നടത്തിയ വെടിവയ്പ്പിന് മുമ്പ് തന്റെ ക്രൈസ്തവ വിരുദ്ധതയും യഹൂദ വിരുദ്ധതയും വംശീയ വിദ്വേഷവും സാത്താനിക്ക് ബന്ധങ്ങളും വെളിപ്പെടുത്തുന്ന വീഡിയോ റോബിന്‍ വെസ്റ്റ്മാന്‍ പോസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ദൈവനിഷേധവും സാത്താനിക്ക് ബന്ധങ്ങളുമാകാം ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയായി സ്വയം കരുതിയിരുന്ന റോബിന്‍ വെസ്റ്റ്മാനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. വെടിയുതിര്‍ത്ത ശേഷം ആത്മഹത്യ ചെയ്ത വെസ്റ്റ്മാന്റെ വീഡിയോയിലുള്ളത് മുഴവ് വെറുപ്പിന്റെയും ദൈവനിഷേധത്തിന്റെയും കാര്യങ്ങളാണ്.

ആക്രമണത്തിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയ യൂട്യൂബ് ഇപ്പോള്‍ നീക്കിയിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെയും ദൈവവിശ്വാസത്തെയും അവഹേളിക്കുകയും സാത്താനിക്ക് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും  ഇന്ത്യയ്‌ക്കെതിരെ ന്യൂക്ലിയര്‍ ബോംബാക്രമണം നടത്തണമെന്നും ട്രംപിനെ വധിക്കണമെന്നുമടക്കം വിദ്വേഷത്തിന്റെ നിരവധി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വീഡിയോ ഒരുപക്ഷേ ഇത്തരം അക്രമത്തിന് പ്രേരിപ്പിക്കുന്ന മാനസിക നിലയെക്കുറിച്ചുള്ള പഠനത്തിന് ഉപകാരപ്രദമായേക്കും.

Tags

Share this story

From Around the Web