നദി കടക്കാന്‍ ദലിത് യുവാവിന്റെ തോളില്‍ കയറി ആര്‍ജെഡി എംഎല്‍എ; കാല്‍മുട്ട് വരെ മാത്രം ആഴമുണ്ടായിരുന്നിട്ടും എംഎല്‍എ ദലിത് യുവാവിന്റെ പുറത്തുകയറി നദികടക്കുകയായിരുന്നു
റാഞ്ചി: നദികടക്കാന്‍ ദലിത് യുവാവിന്റെ തോളില്‍ കയറി ആര്‍ജെഡി എംഎല്‍എയായ നരേഷ് പ്രസാദ് സിങ്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദലിത് യുവാവിന്റെ പുറത്തിരുന്ന് നദി കടക്കുന്നതിനിടെ ഇയാള്‍ ബാലന്‍സ് തെറ്റി വെള്ളത്തിലേക്ക് വീഴുന്നതും എംഎല്‍എയുടെ ചെരുപ്പ് മറ്റൊരു യുവാവ് കൈയില്‍ പിടിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
ബിഷ്‌റാംപൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് നരേഷ് പ്രസാദ് സിങ്. മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് സംഭവം. നദിയ്ക്ക് കാല്‍മുട്ട് വരെ മാത്രം ആഴമുണ്ടായിരുന്നിട്ടും എംഎല്‍എ ദളിത് യുവാവിന്റെ പുറത്തുകയറി നദികടക്കുകയായിരുന്നു. ഇതിനിടെ യുവാവിന് കാല്‍തെറ്റി ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും എംഎല്‍എയുടെ അധികാരം ദുര്‍വിനിയോഗം ചെയ്തതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.