റിയാദ് വിമാനത്താവള ആക്രമണം; ഹൂതികള്‍ക്കെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധം; അപലപിച്ച് ഇന്ത്യയും, ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
 

 
HOODI 1


    
 
റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം. നാല് സൗദി പൗരന്മാരും ഒരു അമേരിക്കക്കാരനും രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് വിവിധ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് സമീപവും പ്രൊജക്ടൈല്‍ പതിച്ചതായി സഖ്യസേന അറിയിച്ചതോടെ വ്യോമഗതാഗത സുരക്ഷ മുന്‍നിര്‍ത്തി അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.
സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണ പൗരന്മാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദിയുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ അവിടുത്തെ ഭരണകൂടത്തിനും ജനങ്ങള്‍ക്കുമൊപ്പം രാജ്യം പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും, പശ്ചിമേഷ്യയില്‍ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ അറിയിച്ചു.

Tags

Share this story

From Around the Web