അവകാശ സംരക്ഷണ യാത്ര: യ്ക്ക് ഒക്ടോബര്‍ 17 ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സെന്ററില്‍ സ്വീകരണം

തൃശൂര്‍: ‘നീതി ഔതാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഒക്ടോബര്‍ 17 ന് ഉച്ചതിരിഞ്ഞ് 5 ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സെന്ററില്‍ സ്വീകരണം നല്‍കും.
സ്വീകരണത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം യോഗത്തിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം അതിരൂപത ഡയറക്ടര്‍ഫാ. ജീജോ വള്ളപ്പാറ നിര്‍വഹിച്ചു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, അതിരൂപത ജനറല്‍ സെക്രട്ടറി കെ.സി. ഡേവീസ് , അതിരൂപത ട്രഷറര്‍ റോണി അഗസ്റ്റ്യന്‍, ജോ. സെക്രട്ടറിമാരായ ആന്റോ തൊറയന്‍, മേഴ്‌സി ജോയ്, പുത്തന്‍ പള്ളി ഫൊറോന പ്രസിഡന്റ് ഷാനു ജോര്‍ജ്, ലൂര്‍ദ്ദ് ഫൊറോന പ്രസിഡന്റ് വി.ഡി ഷാജന്‍ ഒല്ലൂര്‍ ഫൊറോന പ്രസിഡന്റ് അലോഷ്യസ് കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണത്തിന് മുന്നോടിയായി 15, 16 തിയതികളില്‍ തൃശുര്‍ അതിരൂപത തലത്തില്‍ വിളംബര പ്രചരണ ജാഥ നടത്തുവാന്‍ തിരുമാനിച്ചു.
മതേതരത്വം, ഭരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, വന്യമൃഗ അക്രമണം, ഭൂനിയമങ്ങള്‍, കാര്‍ഷികോത്പന്ന വിലത്തകര്‍ച്ച, വിദ്യഭ്യാസ-ന്യൂനപക്ഷ അവഗണന തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഒക്‌ടോബര്‍ 13ന് കാസര്‍ഗോഡുനിന്ന് ആരംഭിക്കുന്ന റാലി 24ന് തിരുവനന്തപുരത്ത് സമാപിക്കും.