'ചോറും മീനും' ഹോട്ടലിലെ കൂട്ടയടി. അഞ്ച് പേര്‍ക്കെതിരെ കേസ്.ബഹളമുണ്ടായത് ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ പൈസയെ ചൊല്ലി

 
TYUI



കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് 'ചോറും മീനും' ഹോട്ടലിലെ കൂട്ടയടിയില്‍ പൊലീസ് കേസെടുത്തു. അഞ്ചുപേര്‍ക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. 

വൈരംകോട് സ്വദേശികള്‍ക്കെതിരയാണ് കേസ്. ഇന്നലെ ഉച്ചക്ക് 2.30യോടെയാണ് ഹോട്ടലില്‍ അടിയുണ്ടായത്.

ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ പൈസയെ ചൊല്ലിയാണ് ബഹളമുണ്ടായത്. തടയാന്‍ ചെന്ന ജീവനക്കാരെ മര്‍ദിച്ചു എന്ന് ആരോപിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. 

അക്രമത്തില്‍ ജീവനക്കാര്‍ക്ക് ചുണ്ടിനും, താടിയെല്ലിനും, കണ്ണിനും പരിക്കേറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ നേരത്തെയും ഹോട്ടലില്‍ വന്നു പ്രശ്നം ഉണ്ടാക്കിയതായി ഉടമ പറഞ്ഞു.

Tags

Share this story

From Around the Web