ആ​ർ​ജി ക​ർ ഇ​ര​യു​ടെ അ​മ്മ വി​ജ​യ​ത്തി​ലേ​ക്ക്; പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ര​ത്‌​ന ദേ​ബ്നാ​ഥി​ന് ച​രി​ത്ര മു​ന്നേ​റ്റം

 
Kar

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യം ഉ​റ്റു​നോ​ക്കി​യ പാ​നി​ഹാ​ട്ടി മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ര​ത്‌​ന ദേ​ബ്നാ​ഥ് വി​ജ​യ​ത്തി​ലേ​ക്ക്. ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ അ​മ്മ​യാ​യ ര​ത്‌​ന ദേ​ബ്നാ​ഥ്, വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും വ്യ​ക്ത​മാ​യ ലീ​ഡ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് അ​ട്ടി​മ​റി വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യി​രു​ന്ന പാ​നി​ഹാ​ട്ടി​യി​ൽ, സി​റ്റിം​ഗ് എം​എ​ൽ​എ നി​ർ​മ​ൽ ഘോ​ഷി​ന്‍റെ മ​ക​ൻ തീ​ർ​ത്ഥ​ങ്ക​ർ ഘോ​ഷി​നെ 20,000ൽ ​അ​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്

ര​ത്‌​ന ദേ​ബ്നാ​ഥ് പി​ന്നി​ലാ​ക്കി​യ​ത്. മ​ക​ളു​ടെ നീ​തി​ക്കാ​യി തെ​രു​വി​ൽ പോ​രാ​ടി​യ ഒ​ര​മ്മ​യ്ക്ക് ല​ഭി​ച്ച ജ​ന​കീ​യ അം​ഗീ​കാ​ര​മാ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ഈ ​വി​ജ​യ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ത്‌​ന ദേ​ബ്നാ​ഥു​മാ​യി വേ​ദി പ​ങ്കി​ട്ടി​രു​ന്നു.

ര​ത്‌​ന ദേ​ബ്നാ​ഥി​ന്‍റെ മു​ന്നേ​റ്റ​ത്തി​നൊ​പ്പം പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ലി​യ വി​ജ​യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പി​ന്നി​ലാ​ക്കി ബി​ജെ​പി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​ത്.

Tags

Share this story

From Around the Web