തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെയെന്ന് രത്തന്‍ യു ഖേല്‍ക്കര്‍
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍.
മരണപ്പെട്ടവരും ഇരട്ട വോട്ടുള്ള വരും താമസം മാറിപ്പോയവരും ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങളിലാണ് 25 ലക്ഷം വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്തത്.
എസ്‌ഐആര്‍ നടപടി ബോധപൂര്‍വം വോട്ടര്‍മാരെ ഒഴിവാക്കാന്‍ ആണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
കണ്ടെത്താനുള്ള വോട്ടര്‍മാരുടെ എണ്ണം ഉയരുന്നത് സംശയകരം എന്നാണ് സിപിഐഎം കോണ്‍ഗ്രസും ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്.
കണ്ടെത്താനുള്ള വോട്ടര്‍മാരുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരിശോധിക്കാന്‍ അവസരം ഉണ്ടാകുമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
കാസര്‍കോട്, വയനാട്, കൊല്ലം ജില്ലകളില്‍ എസ്‌ഐആര്‍ പ്രക്രിയ 100 ശതമാനം പൂര്‍ത്തിയാക്കിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
മറ്റ് ജില്ലകളില്‍ 99.7 % പൂര്‍ത്തിയായി. ബിഎല്‍എ, ബിഎല്‍ഒ മീറ്റിംഗ് നടത്താന്‍ ബാക്കിയുള്ള ജില്ലകളില്‍ ഉടന്‍ മീറ്റിംഗ് നടത്തും.
ബിഎല്‍ഒമാര്‍ തന്ന റിപ്പോര്‍ട്ടില്‍ 6 ലക്ഷത്തോളം പേര് മരണ മടഞ്ഞു. ഏഴ് ലക്ഷത്തോളം ആളുകളെ ഇനി കണ്ടെത്താന്‍ ഉണ്ട് – അദ്ദേഹം പറഞ്ഞു.
ബിഎല്‍എ, ബിഎല്‍ഒ മീറ്റിംഗ് ഇതുവരെയും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
എന്തുകൊണ്ട് ആണ് മറ്റുള്ളവരെ കണ്ടെത്താന്‍ കഴിയാത്തത് എന്ന് അറിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇലക്ഷനും, എസ്‌ഐആറും ഒരുമിച്ച് നടക്കില്ല എന്ന് പറഞ്ഞതാണെന്നും ഒറ്റ വോട്ടും നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കണമെന്നും സിപിഐ വ്യക്തമാക്കി.
മരിച്ചു എന്ന് ഉറപ്പ് ഉണ്ടെങ്കില്‍ മാത്രം ആയിരിക്കണം റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും അലക്ഷ്യമായി ഇത് കൈകാര്യം ചെയ്യരുതെന്നും ലീഗ് വ്യക്തമാക്കി.
എവിടെ ആണ് അവര്‍ ഉള്ളത് എന്ന് അറിയില്ലെങ്കില്‍ എങ്ങനെ ആണ് അവര്‍ ഇല്ല എന്ന് പറയാന്‍ കഴിയുന്നത്. ഇലക്ഷന്‍ കമ്മീഷന്റെ റിസള്‍ട്ട് നെഗറ്റീവ് ആണ് – ലീഗ് കൂട്ടിച്ചേര്‍ത്തു.